Connect with us

International

ഷി ജിന്‍പിംഗ് ജപ്പാനില്‍ വരേണ്ടെന്ന് ഷിന്‍സോ ആബെ

Published

|

Last Updated

ടോക്കിയോ| ചൈനീസ് പ്രസിഡന്റെ ഷി ജിന്‍പിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനം മുടക്കി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഷി ജിന്‍പിംഗിനെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഷി ജിന്‍പിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരേ ടോക്കിയോയില്‍ ഭരണകക്ഷിയായ ഡമോക്രാറിറിക് പാര്‍ട്ടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് ആബെ ഷിയുടെ സന്ദര്‍ശനം റദ്ധാക്കിയത്.

ഏപ്രിലില്‍ ചൈനീസ് പ്രസിഡന്റെ ഷി ജിന്‍ പിംഗ് ജപ്പാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ കാരണം അത് മാറ്റിവെച്ചിരുന്നു. 2008ന് ശേഷം ജപ്പാന്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ച ആദ്യ ചൈനീസ് പ്രസിഡന്റാണ് ഷി.

കുറച്ച് കാലമായി ഹോങ്കോംഗിനെ ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ചൈന ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തുന്നതിനെ ചൊല്ലിയാണ് ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഷിയുടെ സന്ദര്‍ശനം സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന് ഷിന്‍സോ ആബയോട് എല്‍ ഡി പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

ഹോങ്കോംഗിലെ ചൈനയുടെ നീക്കത്തില്‍ ജപ്പാന്‍ വളരെ ആശങ്കാകുലരാണ്. ഈയാഴ്ച നടപ്പാക്കിയ ചൈനീസ് സുരക്ഷാ നിയമം ഹോങ്കോംഗിലെ ജപ്പാനീസ് ജനങ്ങളെയും കമ്പനികളെയും ബാധിക്കുമെന്ന് ജപ്പാന്‍ ഭയപ്പെടുന്നു. കൊറോണമഹാമാരിയെ പുറത്ത് വിട്ടത് ചൈനയാണെന്ന് ജപ്പാന്‍ ആരോപിച്ചിരുന്നു. ചൈനീസ് നേതാവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം കൂടപതല്‍ സുഗമമക്കാന്‍ കഴിയുമായിരുന്നു.