അന്താരാഷ്ട്ര വിമാന സർവീസുകളുടെ നിരോധനം ജൂലൈ 31 വരെ നീട്ടി

Posted on: July 3, 2020 4:20 pm | Last updated: July 3, 2020 at 8:32 pm

ന്യൂഡൽഹി| കൊറോണ വൈറസ് വ്യാപനം മൂലം രാജ്യം അൺലോക് 2 ഘട്ടത്തിലായതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ നിരോധനം ഇന്ത്യ ജൂലൈ 31 വരെ നീട്ടി. എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും നിരോധിച്ചതായും ഡി ജി സി ഐ അംഗീകരിച്ച ചരക്കുവിമാനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളുവെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

നേരത്തെ ജൂലൈ 15 വരെയായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളും ഇന്ത്യയിൽ നിർത്തിവെച്ചിരുന്നു.