Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. മൊത്തം 605,216 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഇന്ത്യക്ക് തൊട്ടുമുമ്പിലുള്ളത് റഷ്യയാണ്. ഇന്ത്യയും റഷ്യയും തമ്മില്‍ അര ലക്ഷം കൊവിഡ് കേസുകളുടെ വ്യത്യാസമാണുള്ളത്.

ബുധനാഴ്ച രാവിലെ രാജ്യത്തെ പോസിറ്റീവ് കേസുകള്‍ 585,792 ആയിരുന്നു. പുതുതായി 19,424 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം രോഗബാധയില്‍ 90 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാ പ്രദേശ്, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളാണുള്ളത്.

കൊവിഡ് കേസുകളില്‍ ലോകത്ത് നാലാമതാണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.