Connect with us

International

ലോകകപ്പ് ഫൈനലിൽ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തു

Published

|

Last Updated

കൊളംബോ| 2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തു. ആറ് മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് പൊലീസ് റിപ്പോർട്ട്.

2011ൽ വാംഖഡെ സേ്റ്റഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യക്ക് വിൽക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കൻ മുൻ കായികമന്ത്രി മഹിതാനന്ദ അലുത്ഗാമേജ രംഗത്തെത്തിയതോടെയാണ് വിഷയം സങ്കീർണമായത്. ദിവസങ്ങൾക്കു മുമ്പ് ശ്രാലങ്കൻ മാധ്യമമായ സിരിസ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണവുമായി രംഗത്തെത്തിയത്. ശ്രീലങ്കൻ കളിക്കാരെ താൻ ഇതിലേക്ക് വലിച്ചിഴക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകൾ ഇതിൽ പങ്കാളികളാണെന്നുമായിരുന്നു മന്ത്രിയുെട ആരോപണം.

ലോകകപ്പ് സമയത്ത് ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ മഹിതാനന്ദ അലുത്ഗാമേജായിരുന്നു. മഹിതാനന്ദ അലുത്ഗാമേജയുടെ ആരോപണത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കൻ കായിക മന്ത്രാലയ സെക്രട്ടറി കെ ഡി എസ് റുവാൻചന്ദ്ര അറയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Latest