Connect with us

International

ചൈനയിൽ വെള്ളപ്പൊക്കം; 12 പേർ മരിച്ചു

Published

|

Last Updated

ബീജിംഗ് | കനത്ത മഴയെ തുടർന്ന് ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചു. 10 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് മൂലം കാലാവസ്ഥ മോശമായതിനെ തുടർന്ന് രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്താൻ സാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

വെള്ളപ്പൊക്കത്തിൽ തകർന്ന ദേശീയപാതയിലൂടെ വന്ന രണ്ട് വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞു. ചെങ്കുത്തായ കുന്നുകളുടെ ചുവട്ടിലുള്ള സമതലത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്ന് 7,705 പേരെ മാറ്റിപ്പാർപ്പിച്ചു. ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം ആദ്യം മുതൽ ആരംഭിച്ച വെള്ളപ്പൊക്കത്തിൽ 78 പേർക്ക് ജീവൻ നഷ്ടമായി. ഒരു ലക്ഷത്തിലധികം വീടുകളാണ് പൂർണമായോ ഭാഗികമായോ തകർന്നത്. 25 ബില്യൺ യുവാൻ (3.5 ബില്യൺ യു എസ് ഡോളർ) നഷ്ടം കണക്കാക്കുന്നതായി എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

Latest