Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍ |  കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലശ്കര്‍ കമാന്‍ഡറാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റളും പിടിച്ചെടുത്തു.

അനന്ത്‌നാഗിലെ കുല്‍ചഹര്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ സൈന്യം തിരിച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഭീകരര്‍ വെടിവെച്ചതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ജമ്മു പോലീസിനൊപ്പം ചേര്‍ന്നാണ് സൈന്യം ഇപ്പോഴും തിരച്ചില്‍ നടത്തുന്നത്.