Connect with us

National

ലഡാക്കിലെ ചൈനീസ് അധിനിവേശത്തെ മോദി അപലപിക്കണമെന്ന് കബില്‍ സിബല്‍

Published

|

Last Updated

ന്യൂഡല്‍ഹി| ചൈന- ഇന്ത്യ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാറിനെ വീണ്ടും ആക്രമിച്ച് കോണ്‍ഗ്രസ്. ചൈനീസ് നടപടിയെ പൊതുജനങ്ങളുടെ മുന്‍പില്‍ തുറന്ന് അപലപിക്കുകയാണ് വേണ്ടത്. പ്രധാനമന്ത്രി അത് ചെയ്യണം. ഞങ്ങള്‍ സര്‍ക്കാാറിനെ പിന്തുണക്കുന്നുണ്ട്. ചൈനയുടെ ഒരു കടന്നുകയറ്റവും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ചൈന പറയുന്നത് ഇന്ത്യയുടെ ഒരോ പ്രദേശങ്ങളും മുറിച്ചു മാറ്റുമെന്നാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

മോദി സംസാരിക്കുമ്പോള്‍ ഒരു ചേദ്യവും പാടില്ല. എന്തിനാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ സമഗ്രത സംരക്ഷിക്കാന്‍ തനിക്ക് ആവില്ലെന്ന് ആളുകള്‍ വിചാരിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും സിബല്‍ ചോദിച്ചു.

മോദിയുടെ പ്രസ്താവന അടിസ്ഥാനപരമായ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. ഇത് പ്രധാനമന്ത്രിയുടെ ഒഫിസിന്റെ വിശ്വാസത കുറക്കുന്നുവെന്നും സിബല്‍ പറഞ്ഞു. ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കടന്ന് കയറിയതിന്റെ ചിത്രങ്ങളും സിബല്‍ പുറത്ത് വിട്ടു. ദേപ്‌സാംഗിലെ അതിര്‍ത്തി നിയന്ത്രണ രേഖയിലെ 18 കി മിറ്ററോളം ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയിരുന്നു.