കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; തമിഴ്‌നാട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

Posted on: June 24, 2020 10:03 pm | Last updated: June 24, 2020 at 10:03 pm

ചെന്നൈ | തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വന്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 2865 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67,468 ആയി. 866 ആണ് മരണം. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 45000ത്തില്‍ പരം ആളുകള്‍ക്കാണ് ഇവിടെ കൊവിഡ് വൈറസ് പിടിപെട്ടത്.

സ്ഥിതി വഷളായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ അതിര്‍ത്തികളും വ്യാഴാഴ്ച മുതല്‍ അടയ്ക്കും. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കു പോകാന്‍ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആറു ജില്ലകള്‍ ഈമാസം 30 വരെ സമ്പൂര്‍ണമായി അടച്ചിടും.