Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 37 മരണം; 3,379 പേര്‍ക്ക് പുതുതായി രോഗബാധ

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്  37 പേര്‍ മരിക്കുകയും 3,379 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 1,57,612 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,01,130 പേരാണ്  രോഗമുക്തി നേടിയത്.

നിലവില്‍ 55,215 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ 2,027 പേരുടെ നില ഗുരുതരമാണ്. റിയാദ് 668, ജിദ്ദ 342, മക്ക 340, ദമാം 225, അല്‍ ഖത്വീഫ് 216, ത്വാഇഫ് 179, മദീന 165, ഖമീസ് മുശൈത് 127, അല്‍ ഹുഫൂഫ് 102, അല്‍ ഖോബാര്‍ 77, ഹാഇല്‍ 77, നജ്‌റാന്‍ 69, അബഹ 59, ബുറൈദ 51, അല്‍ ജുബൈല്‍ 40, സഫ്വ 40, അല്‍ മുബറസ് 39, ഹഫര്‍ അല്‍ ബാത്വിന്‍ 37, റാസ് തനൂറ 27, അല്‍ ഖര്‍ജ് 27 എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച റിയാദ് (11), മക്ക (10), ജിദ്ദ (7), സബിയ (3), ബുറൈദ (2), ത്വാഇഫ്, ഖമീസ് മുശൈത് (1), വാദി അല്‍ ദവാസിര്‍, അല്‍ മുബറസ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. ഇതോടെ രാജ്യത്തെ മരണങ്ങളുടെ എണ്ണം 1,267 ആയി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

Latest