Kerala
സൂര്യഗ്രഹണം ഇന്ന്; കേരളത്തില്‍ ഭാഗികം

തിരുവനന്തപുരം | ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ദൃശ്യമാകും. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തില്‍ ഭാഗികമാണ്.
തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. ഈഗ്രഹണത്തിന് ചില സവിശേഷതകളുണ്ട്. മുത്തുമാലക്ക് സമാനമായി 30 സെക്കന്‍ഡുകള്‍ ഇത് ദൃശ്യമാകും.
ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 ശതമാനം മറക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.
അതേ സമയം സൂര്യഗ്രഹണം നഗ്‌നനേത്രം കൊണ്ട് കാണരുത്.
---- facebook comment plugin here -----