Connect with us

Gulf

ലോകമെങ്ങുമുള്ള അഭയാർഥികളെ യു എ ഇ സഹായിക്കും

Published

|

Last Updated

ദുബൈ | യു എ ഇ ഇന്ന് ലോക അഭയാർത്ഥി ദിനം ആചരിക്കും. ലോകം കൊറോണ വൈറസ് പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്താണ് ആചരണം എന്നത് ഗൗരവം വർധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള അഭയാർഥികളെ സഹായിക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള മാനുഷിക പ്രതിജ്ഞാബദ്ധത യു എ ഇക്കു എക്കാലവും ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തേത് വലിയ പ്രാധാന്യമുള്ളതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള അഭയാർഥികളെ സഹായിക്കാനും പകർച്ചവ്യാധി നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ അവരെ ശാക്തീകരിക്കുകയും ചെയ്യും. എല്ലാ സംസ്‌കാരങ്ങളോടും മതങ്ങളോടും വംശങ്ങളോടും സഹിഷ്ണുത, സ്‌നേഹം, ആദരവ് എന്നിവ ഉയർത്തിപ്പിടിക്കും. ഇമാറാത്തി സമൂഹത്തിന്റെ മാനുഷിക മൂല്യങ്ങളിൽ നിന്നാണ് ഈ ശ്രമങ്ങൾ ഉണ്ടാകുന്നത്. നിരവധി സർക്കാരുകൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും ക്യാമ്പുകളിലും അഭയാർഥികളുള്ള പ്രദേശങ്ങളിലും വൈദ്യ സഹായം എത്തിച്ചിട്ടുണ്ട്. മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ പിന്തുണച്ചിട്ടുണ്ട്.

മെയ് 12ന് സോമാലിയയിലേക്ക് വെന്റിലേറ്ററുകളും മറ്റ് നിർണായക സാധനങ്ങളും ദുരിതാശ്വാസ വസ്തുക്കളും എത്തിക്കാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവിട്ടു.

35 ടണ്ണിലധികം ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ വഹിച്ചു മൊഗാദിഷുവിലേക്കു വിമാനം പറന്നു. ശൈഖ് മുഹമ്മദിന്റെ നിർദേശപ്രകാരം ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി ചാർട്ടർ ചെയ്തതാണിത്
എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഇആർസി, ഫെബ്രുവരിയിൽ അഭയാർഥികൾക്കും ഗ്രീസിലെ കടുത്ത കാലാവസ്ഥ ബാധിച്ച ആളുകൾക്കും ശൈത്യകാല സഹായം വിതരണം ചെയ്തു.
യുഎഇ എമിറേറ്റ്‌സ് റെഡ് ക്രസന്റ് നേതൃത്വത്തിന്റെ നിർദേശപ്രകാരം ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികൾക്ക് മാനുഷിക സഹായം നൽകി.

ജോർദാൻ, ലെബനൻ, ഇറാഖ്, ഗ്രീസ്, ഈജിപ്ത്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സിറിയൻ അഭയാർഥികൾക്കായി ഒരു ശീതകാല സഹായ പരിപാടി ആരംഭിച്ചു.
1.5 കോടി ദിർഹം ചെലവിൽ ഇത് ഒരു ദശലക്ഷം അഭയാർഥികൾക്ക് പ്രയോജനം ചെയ്യും. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷൻ ജോർദാനിലെ അഭയാർഥിക്യാമ്പുകൾക്ക് ആദ്യ ദൗത്യത്തിൽ ഹൈടെക് ഓഫ്്ലൈൻ വിദ്യാഭ്യാസ പരിഹാരങ്ങൾ നൽകി.1,000 ഗ്രാമങ്ങളിൽ മദ്രസയുടെ ഭാഗമായി, അഭയാർഥികളും വൈകല്യമുള്ള കുട്ടികളും ഉൾപെടെ ഏറ്റവും ദുർബലരായ കുട്ടികൾക്കായി വിദൂര പഠനത്തെ സഹായിക്കുന്നതിനായി ടാബ്്ലെറ്റുകൾ സംഭാവന ചെയ്തു.

അയ്യായിരത്തിലധികം ഹൈടെക് സയൻസ്, മാത്തമാറ്റിക്‌സ്, അറബി വീഡിയോ പാഠങ്ങൾ എത്തിച്ചു വിദൂര പ്രദേശങ്ങളിലും അഭയാർഥിക്യാമ്പുകളിലും വിർച്വൽ പഠന അനുഭവം ഉറപ്പുവരുത്തുന്നതിനായി മദ്രസ ടാബ്്ലെറ്റുകൾ, വൈ-ഫൈ ഹോട്ട്സ്പോട്ട് ഉപകരണങ്ങൾ, മദ്രസ ഫ്‌ളാഷ് മെമ്മറി, മദ്രസ സ്മാർട് ബാഗ് എന്നിവയുൾപെടെ നൂതന ഓഫ്്ലൈൻ പരിഹാരങ്ങൾ വിതരണം ചെയ്തു.

---- facebook comment plugin here -----

Latest