National
യു പിയില്‍ ഓടുന്ന ബസില്‍ യുവതി കൂട്ടബാലാത്സംഗത്തിനിരയായി

ലക്‌നൗ| രാജ്യത്തെ നടുക്കി ഓടുന്ന ബസില്‍ വീണ്ടും കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലാണ് ഓടുന്ന ബസില്‍ യുവതി ബലാത്സംഗത്തിനിരയായത്.
പ്രതാപ്ഘട്ടില്‍ നിന്ന് ഗൗതംബുദ്ധിയിലേക്ക് പോയ ബസില്‍ 25 കാരിയായ യുവതിയെ ബസിലെ മൂന്ന് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുയായിരുന്നു. ഇന്നലെ രാത്രയിലാണ് സംഭവം നടന്നത്. ബസില്‍ 12ഓളം യാത്രക്കാരുണ്ടായിരുന്നു.
അര്‍ധരാത്രി യാത്രക്കാര്‍ ഉറങ്ങുന്നതിനിടയാണ് പീഡനം. നോയിഡയിലെത്തിയപ്പോഴാണ് യുവതി പീഡന വിവരം പുറത്ത് അറിയിക്കുന്നത്. തുടര്‍ന്ന് യുവതി വിവരം പോലീസില്‍ അറിയിച്ചു. ബസിലെ ഡ്രൈവര്‍മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
---- facebook comment plugin here -----