National
സുശാന്ത് സിംഗിന്റെ അടുത്ത ബന്ധു പാട്‌നയില്‍ മരിച്ചു

പാറ്റ്‌ന | കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ മരിച്ചു. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് ഏറെ വിഷമയത്തിലായിരുന്ന കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. സുശാന്ത് മരിച്ചത് മുതല്‍ കടുത്ത മനോവിശമത്തിലായ.ിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്ന് കുടുംബത്തെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മുംബൈയില്‍ സുശാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സുധാദേവി മരിച്ചത്.
സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പ്രതികരിച്ചു.
---- facebook comment plugin here -----