Connect with us

National

മഹാരാഷ്ട്രയില്‍ ജൂലൈ മുതല്‍ സ്‌കൂളുകള്‍ തുറക്കും

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ജൂലൈ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക. ഒരു മാസത്തിനിടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് ആണ് ഇക്കാര്യം അറിയിച്ചത്. വിദര്‍ഭ ഓണ്‍ലൈന്‍ സ്‌കൂളുകള്‍ ജൂണ്‍ 26 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 9,10,12 ക്ലാസുകളായിരിക്കും ജൂലൈ മുതല്‍ ആരംഭിക്കുക. പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിനുശേഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പതിനൊന്നാംക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും. ആറുമുതല്‍ എട്ടുവരെയുളളവര്‍ക്ക് ഓഗസ്റ്റിലും മൂന്നുമുതല്‍ നാലുവരെ ക്ലാസുകളിലുള്ളവര്‍ക്ക് സെപ്റ്റംബറിലും ക്ലാസ് ആരംഭിക്കും. ഒന്നിലും രണ്ടിലും പഠിക്കുന്നവരുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല