Connect with us

Sports

ഹിമാ ദാസിനെ ഖേല്‍ രത്‌നക്ക് ശിപാര്‍ശ ചെയ്തു

Published

|

Last Updated

ഗുവാഹത്തി | രാജ്യത്തെ പ്രമുഖ സ്പ്രിന്റര്‍ ഹിമാ ദാസിന് ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കാന്‍ അസം സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയത്തിന് അസം സ്‌പോര്‍ട്‌സ് സെക്രട്ടറി ദുലാല്‍ ചന്ദ്ര ദാസ് കഴിഞ്ഞ അഞ്ചാം തീയതി കത്ത് നല്‍കിയിരുന്നു.

ഈ വര്‍ഷത്തെ ഖേല്‍ രത്‌നക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാണ് 20 വയസ്സുള്ള ഹിമ. അസമിലെ ധിംഗ് ഗ്രാമമാണ് ഹിമയുടെ സ്വദേശം. ഫിന്‍ലാന്‍ഡില്‍ 2018ല്‍ നടന്ന അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ ആദ്യ ട്രാക് അത്‌ലറ്റ് കൂടിയാണ് ഹിമ.

ജാവലിന്‍ താരം നീരജ് ചോപ്ര, ഗുസ്തി താരം വിനേഷ് ഫൊഗാട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ദേശീയ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റമ്പാല്‍, ക്രിക്കറ്റ് താരം രോഹിത് ശര്‍മ എന്നിവരും ഖേല്‍ രത്‌നക്കായി ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പരമോന്നത കായിക പുരസ്‌കാരമാണ് ഖേല്‍ രത്‌ന.

Latest