മഹീന്ദ്ര ഥാർ ഉടൻ വിപണിയിലെത്തും

Posted on: June 14, 2020 2:40 pm | Last updated: June 14, 2020 at 2:40 pm


മുംബൈ | ലോക്ക്ഡൗണിന് ശേഷം ആദ്യമായി പുറത്തിറക്കുന്നത് ഥാർ എസ്‌ യു വിയുടെ പരിഷ്കരിച്ച പതിപ്പായിരിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്ഥിരീകരിച്ചു.

നേരത്തേ, ഏപ്രിലോടെ ഷോറൂമുകളിൽ എത്തിക്കാനായിരുന്നു കമ്പനി ഉദ്ദേശിച്ചത്. അതിനിടയിലാണ് കൊവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഈ വർഷം ഒക്ടോബർ ആദ്യം തന്നെ ഥാർ ഷോറൂമുകളിൽ എത്തുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്കയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാഹനം വിപണിയിലെത്തുന്നതിന് മുന്നോടിയായി രാജ്യമെങ്ങും ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും കന്പനി വൃത്തങ്ങൾ അറിയിച്ചു.

 

ALSO READ  ഹോണ്ട ഗ്രേഷ്യ സ്‌പോര്‍ട്‌സ് എഡിഷന്‍ ഉപഭോക്താക്കളിലേക്ക്