Connect with us

Kerala

നേപ്പാൾ സ്വദേശി ചാലിയാറിൽ മുങ്ങി മരിച്ചു

Published

|

Last Updated

നിലമ്പൂർ | ചാലിയാറിൽ കുളിക്കുന്നതിനിടെ നേപ്പാൾ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മമ്പാട് ടാണ കടവിൽ ഞായറാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ടാണയിലെ പശു ഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയായ 44കാരനായ കമൽ ബഹദൂർ മഹത് ആണ് മരിച്ചത്.

കമൽ ബഹദൂറും കൂടെയുണ്ടായിരുന്ന മൂന്ന് ജോലിക്കാരുമാണ് പുഴയിലിറങ്ങിയത്. ഇവരിൽ ആർക്കും നീന്തൽ വശമില്ലായിരുന്നു എന്നാണ് വിവരം. മഴകാരണം പുഴയിലെ ജലനിരപ്പ് വർധിച്ചിരുന്നു. കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ ആദ്യ 10 മിനുട്ടിൽ രക്ഷാപ്രവർത്തനം ഒന്നും നടന്നില്ല. തുടർന്ന് വിവരമറിഞ്ഞ് ടാണയിൽ നിന്നും, ഓടായിക്കലിൽ നിന്നും നാട്ടുകാരെത്തിയാണ് രക്ഷാ പ്രവർത്തനം ഇആരംഭിച്ചത്.

ഒമ്പത് മണിയോടെ യുവാവിനെ വെള്ളത്തിൽ നിന്ന് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപാണ് ഇയാൾ ടാണയിലെ പശു ഫാമിൽ ജോലിക്കെത്തിയത്. നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

---- facebook comment plugin here -----

Latest