Connect with us

National

ഇന്ത്യയിൽ കൊവിഡ് മരണസാധ്യത സ്ത്രീകളിൽ താരതമ്യേന കൂടുതലെന്ന് പഠനം

Published

|

Last Updated

ന്യൂഡൽഹി| പുരുഷന്മാരിൽ മൊത്തത്തിൽ കൊറോണ വൈറസ് വ്യാപനം ഉണ്ടെങ്കിൽ പോലും ഇന്ത്യയിൽ മരണസാധ്യത കൂടുതൽ സ്ത്രീകളിലെന്ന് പഠനം. മെയ് 20 വരെയുള്ള കണക്കുകൾ പ്രകാരം പുരുഷൻമാരിലെ മരണനിരക്ക് 2.9 ശതമാനവും സ്ത്രീകളിൽ 3.3 ശതമാനവുമാണ്. ഗ്ലോബൽ ഹെൽത്ത് സയൻസിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ് 19 പ്രതിരോധത്തിനായി സ്ത്രീകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവശ്യപ്പെടുന്നു.

പ്രായ-ലിംഗ വിഭാഗങ്ങളിലെ കേസുകളും മരണനിരക്കും വിശകലനം ചെയ്തതിലൂടെ മെയ് 20 വരെ കൊവിഡ് ബാധയുടെ എണ്ണത്തിൽ പുരുഷന്മാർ (66 ശതമാനം) സ്ത്രീകളേക്കാൾ (34 ശതമാനം) കൂടുതൽ ആണ്. ഇത് അഞ്ചു വയസിൽ താഴെയുള്ളവരിലും പ്രായമായവരിലും തുല്യമായി വിതരണം ചെയ്യപ്പെടുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ സി എഫ് ആർ യഥാക്രമം 2.9 ശതമാനവും 3.3 ശതമാനവുമാണ്. സ്ഥിരീകരിച്ച കേസുകളിൽ മൂന്നിലൊന്ന് പുരുഷന്മാരാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

കുട്ടികളിലും പ്രായമായവരിലും ഈ നിഗമനം സാധുതയുള്ളതാണോയെന്ന് മനസിലാക്കാൻ രണ്ടും തമ്മിലുള്ള തോത് വേർതിരിക്കേണ്ടത് പ്രധാനമാണെന്ന് ഗവേഷകർ പറഞ്ഞു. കൊവിഡ് 19 മരണനിരക്കിലെ പ്രായ-ലിംഗ രീതികളെക്കുറിച്ചുള്ള തെളിവുകൾ ഭൂരിഭാഗവും മുതിർന്നവരെയും പ്രായമായവരെയും കേന്ദ്രീകരിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ലോക സ്റ്റാൻഡേർഡ് പോപ്പുലേഷൻ സ്ട്രച്ചർ ഇന്ത്യയുടെ സി എഫ് ആർ 3.34 ശതമാനമാണ്.

ഇന്ത്യയിലെ കൊവിഡ് കേസുകൾ നാല് ദിവസത്തിനുള്ളിൽ 1,019 ൽ നിന്ന് 2.059 ആയി. (മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ) അതേസമയം 11 ദിവസങ്ങൾ കൊണ്ട് 21,373 ൽ നിന്ന് 42,546 ആയി ഇരട്ടിയായി വർധിച്ചു. (ഏപ്രിൽ 23 മുതൽ മെയ് 3) മെയ് അഞ്ച് മുതൽ മെയ് 18 വരെ ഇത് 49,405 ൽ നിന്ന് 1,00,327 ആയി ഉയർന്നു. മെയ് 20 വരെ വൈസറ് ബാധിച്ച സ്ത്രീകൾ 34.3 ശതമാനമാണ്. കണക്കുകൾ പ്രകാരം വൈറസ് ബാധ കുട്ടികളിലും കൗമാരക്കാരിലും 13.8 ശതമാനമാണ്. പ്രായമായവരിൽ മൊത്തം അണുബാധയിൽ 9.7 ശതമാനം പങ്കുവഹിക്കുന്നുണ്ടെങ്കിലും മൊത്തം മരണനിരക്ക് 51.6 ശതമാനമാണ്. ഇത് സ്ത്രീകളിൽ 54.5 ശതമാനവുമാണ്.