Connect with us

Saudi Arabia

സഊദിയില്‍ 36 മരണം ; 3,921 പേര്‍ക്ക് കൂടി കൊവിഡ്

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 36 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3921 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 119,942 ആയി .രോഗം ബാധിച്ച് ഇതുവരെ 893 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണസംഖ്യയും റിയാദിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

റിയാദില്‍ മാത്രം 15 പേരാണ് മരിച്ചത്. 1,584 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയില്‍ മാത്രം റിയാദില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ കൂടുതല്‍ പേരും വിദേശികളാണ് . രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി റിയാദില്‍ ആരോഗ്യ മന്ത്രാലായം നടപ്പിലാക്കിയ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചില്ലെങ്കില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

വെള്ളിയാഴ്ച റിയാദ് (15), ജിദ്ദ (12), മദീന (3), മക്ക (2), അല്‍ ഹുഫൂഫ് (1), ത്വാഇഫ് (1), തബൂക്ക് (1), ജീസാന്‍ (1) എന്നിവിടിങ്ങളിലാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി 1,010 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ രാജ്യത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 119,942 ആയി .കൊവിഡ് ബാധിച്ച് 38,020 പേരാണ് ചികിത്സയില്‍കഴിയുന്നത് .ഇവരില്‍ 1,820 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്.

ജിദ്ദ 391, മക്ക 197, ദമാം 104, ഹുഫൂഫ് 192, അല്‍ഖോബാര്‍ 176, മദീന 144,അല്‍ ഖത്തീഫ് 94, എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

---- facebook comment plugin here -----

Latest