Connect with us

Techno

എളുപ്പത്തിൽ തിരയാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

Published

|

Last Updated

ന്യൂഡൽഹി | എളുപ്പത്തിൽ തിരയാനുള്ള പുതിയ ഫീച്ചർ അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ചാറ്റിൽ നിന്ന് ഇനി മുതൽ തീയതി അടിസ്ഥാനമാക്കി മെസേജുകൾ തിരയാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ഫീച്ചറിന്റെ പ്രവർത്തനങ്ങൾ പ്രാഥമികഘട്ടത്തിലാണെന്നും, ഇത് എന്ന് മുതൽ നിലവിൽ വരുമെന്ന് പറയാൻ സാധിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.

“seaech by date” എന്ന ഓപ്ഷന് കലണ്ടറിന്റെ രൂപത്തിലുള്ള ഐക്കൺ ആകും ഉണ്ടാവുക. “ios” ഉപഭോക്താക്കളുടെ ഫോണിൽ ഇത് കാണുന്ന രീതിയും സ്‌ക്രീൻ ഷോട്ട് വഴി റിപ്പോർട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. കലണ്ടർ ഐക്കൺ കീ ബോർഡിന് മുകളിലായാണ് കാണാൻ കഴിയുക. ഇത് ടാപ്പ് ചെയ്താൽ തീയതി നൽകി മെസേജ് തിരയാൻ സാധിക്കും.

നിലവിൽ വാട്ട്‌സ്ആപ്പ് ചാറ്റിൽ ചില പ്രത്യേക കണ്ടന്റുകൾ മാത്രമേ തിരയാൻ സാധിക്കൂ. ചിത്രങ്ങൾ, വീഡിയോ, ഓഡിയോ, ജിഫ്, ലിങ്കുകൾ എന്നിവ ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് തിരയാനുള്ള സംവിധാനം ഈ വർഷമാദ്യം വാട്ട്‌സ്ആപ്പ് ഒരുക്കിയിരുന്നു.

Latest