Idukki
ദേവികുളം ഭൂമി കൈയേറ്റം: നാല് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

ഇടുക്കി | ആരോഗ്യവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ മൂന്നാര്‍ ദേവികുളത്ത് ഭൂമി കൈയേറിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.
കണ്ണന്‍ ദേവന്‍ വില്ലേജിലെ സെക്ടറല്‍ ഓഫീസര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, കുമാരമംഗലം വില്ലേജ് ഓഫീസര്‍, കലക്ടറേറ്റിലെ അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാറെ നേരത്തെ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അനധികൃതമായി കൈയേറിയ റെവന്യൂ ഭൂമിയിൽ സർക്കാരിൻ്റെ ഭവന പദ്ധതിയായ ലൈഫ് മിഷൻ വഴി വീട് വച്ചു കൊടുക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
---- facebook comment plugin here -----