Connect with us

National

കൊവിഡിനൊപ്പം രാജ്യം പല വെല്ലുവിളികളും നേരിടുന്നു: മോദി

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് 19 നെ നേരിടുന്നതിനൊപ്പം രാജ്യ മറ്റ് പല വെല്ലുവിളികളും നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ രാജ്യത്തെ ഒരോ പൗരന്‍മാരും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഇത് രാജ്യത്തിന്റെ പ്രധാന വഴിതിരിവായിരിക്കണം. സ്വയം പര്യാപ്തമായ ഇന്ത്യ എന്നതാകാണം വഴിതിരിവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 95ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും കൊവിഡ് 19നെതിരേ പോരാടുകയാണ്. ഈ പ്രയാസകരമായ സാഹചര്യത്തില്‍ മറ്റ് പ്രശ്‌നങ്ങളും ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി വെട്ടുകിളി, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയവയൊക്കെ രാജ്യത്തെ വേട്ടയാടുകയാണ്. രാജ്യം നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളികളെ നേരിടാന്‍ നാമെല്ലാം ഒത്തുചേരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തെ സ്വയംപര്യാപതമാക്കി മാറ്റുന്നതിന്റെ ആവശ്യക്ത ഉന്നയിച്ച മോദി സാമ്പത്തികമായി ഇന്ത്യയെ വളര്‍ത്തിയെടുക്കണമെന്നും അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest