Connect with us

National

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ നാല് ദിവസവും ഇന്ധന വിലയില്‍ വര്‍ധന വരുത്തിയിരുന്നു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74 രൂപയായി. ഡീസലിന് 73.40 രൂപയും.വില വര്‍ധനയോടെ തിരുനന്തപുരത്ത് പെട്രോളിന് 75.72 രൂപയും ഡീസലിന് 69.85 രൂപയുമായി

82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു.

ഇപ്പോള്‍ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്നപേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. ലോക്ക്ഡൗണ്‍ കാലത്തെ വരുമാനനഷ്ടം പരിഹരിക്കാന്‍ ദൈനംദിന വിലനിര്‍ണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്ന് കമ്പനികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും

---- facebook comment plugin here -----

Latest