Business
തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വില ഉയർന്നു

ന്യൂഡൽഹി| തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയർന്നു. പെട്രോൾ ലിറ്ററിന് നാൽപത് പൈസയും ഡീസൽ നാൽപ്പത്തിയഞ്ച് പൈസയുമാണ് കൂടിയത്. ദൽഹിയിൽ പെട്രോളിന് 73 രൂപയിൽ നിന്ന് 73.40 രൂപയായും ഡീസലിന് 71.17 രൂപയിൽ നിന്ന് 71.62 രൂപയിലുമെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചിച്ചതാണ് ഇന്ധനവില കൂടാൻ കാരണം. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല.
---- facebook comment plugin here -----