Kerala
ബസുകള്‍ നിരത്തിലിറക്കാതെ സ്വാകര്യ ബസ് ഉടമകള്‍

കോഴിക്കോട് | സംസ്ഥാനത്ത് ഓഫീസുകളും മാളുകളും റസ്റ്റോറന്റുകളുമെല്ലാം തുറന്ന് ജനജീവിതം ഒരുപിരിധിവരെ സാധാരണ നിലയിലെത്തിയെങ്കിലും സ്വകാര്യ ബസുകള്‍ മാത്രം നിരത്തിലിറങ്ങുന്നില്ല. പല ജില്ലകളിലും ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. സ്വകാര്യ മേഖലയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മലബാര്‍ മേഖലകളിലാണ് ബസുകള്‍ ഏറെയും വിട്ടുനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സിറ്റി ബസുകള്‍ പോലും കഴിഞ്ഞ രണ്ട് ദിവസമായി സര്‍വ്വീസ് നടത്തുന്നില്ല. പത്തനംതിട്ടയിലും സര്‍വ്വീസ് ഇല്ല. തൃശൂരിലും എറണാകുളത്തുമെല്ലാം ചുരുക്കം ബസുകളാണ് ഓടുന്നത്.
കനത്ത നഷ്ടം സഹിച്ച് ബസുകള്‍ നിരത്തിലിറക്കാനാകില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്. നിലവിലെ ടിക്കറ്റ് നിരക്കില്‍ സര്‍വ്വീസ് നടത്താനാകില്ല. സര്‍ക്കാറിന്റെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് സര്‍വ്വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. സിറ്റി ബസുകള്‍ക്ക് ആയിരം രൂപയോളവും ദീര്‍ഘ ദൂര ബസുകള്‍ക്ക് മൂവായിരം രൂപയിലധികവും നഷടം ബസ് ഓടിയാല്‍ ദിവസവും ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.