Connect with us

National

ചൈനയുമായുള്ള ചര്‍ച്ച ഫലപ്രദം; തുടരും: പ്രതിരോധ മന്ത്രി

Published

|

Last Updated

മുംബൈ | ചൈനയുമായുള്ള സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ ഫലപ്രദവും ക്രിയാത്മകവുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചര്‍ച്ചകള്‍ തുടരും. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ ഇന്ത്യയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലേക്ക് വളരില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര ബി ജെ പിയുടെ ജന്‍ സംവാദ് റാലിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. അത് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ജൂണ്‍ ആറിന് നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ചര്‍ച്ച തുടരണമെന്ന കാര്യം ഇരു രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടുണ്ട്- കേന്ദ്ര മന്ത്രി വിശദമാക്കി.

Latest