Connect with us

National

വിദേശികള്‍ക്കുള്ള വിലക്ക് രാഷ്ട്രങ്ങള്‍ നീക്കട്ടെ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അതിനു ശേഷം മാത്രം: മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശികളെയും പുറത്തു നിന്നുള്ള വിമാനങ്ങളെയും പ്രവേശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കില്‍ ഇതര രാഷ്ട്രങ്ങള്‍ ഇളവ് ഏര്‍പ്പെടുത്തിയ ശേഷം മാത്രമെ, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വിവിധ കാര്യങ്ങള്‍ക്കായി വിദേശത്തു പോകേണ്ടതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ ആഗോള സാഹചര്യം ഇതിന് അനുവദിക്കുന്നില്ലെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വിദേശത്തു നിന്ന് 38,000 ഇന്ത്യന്‍ പൗരന്മാരെ 640 ചാര്‍ട്ടേഡ് വിമാനങ്ങളിലായി രാജ്യത്ത് തിരികെയെത്തിച്ചതായും ഇത്തരത്തിലുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest