Covid19
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടതല്‍ ഇളവകള്‍, രണ്ട് മാസത്തോളം അടഞ്ഞകിട്ടന്ന അരാധാനാലയങ്ങള്‍ കര്‍ശന നിയന്ത്രണത്തോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ പലയിടത്തും തുറന്ന് പ്രവര്‍ത്തിച്ചു. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും പത്ത് വയസില്‍ താഴെയുളളവര്‍ക്കും ആരാധനാലയങ്ങളില്‍ എത്തുന്നതിന് വിലക്കുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ ഓഫീസുകളില്‍ നിയന്ത്രണം തുടരും.
ഹോട്ടലുകളിലും മറ്റും തുറക്കുന്നതിന് മുന്നോടിയായുള്ള വൃത്തിയാക്കല്‍ ജോലികള്‍ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. റസ്റ്റോറന്റുകളിലും ഫുഡ് കോര്‍ട്ടുകളിലും പകുതി ഇരിപ്പിടങ്ങളില്‍ മാത്രമെ ആളുകളെ അനുവദിക്കൂ. മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.