Connect with us

Kerala

21ന് സൂര്യഗ്രഹണം; ഇന്ത്യ മുഴുക്കെ ദൃശ്യമാകും

Published

|

Last Updated

മഞ്ചേരി | ദൃശ്യവിരുന്നൊരുക്കാൻ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം. വ്യത്യസ്ത തോതിൽ ഇന്ത്യ മുഴുക്കെ ഈ ഗ്രഹണം ദൃശ്യമാകും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. സൂര്യന്റെ മധ്യഭാഗം മാത്രം മറയുകയും അരികുഭാഗം തീവള പോലെ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം.

കേരളം ഉൾപ്പെടെ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാകുകയെന്ന് മലപ്പുറം അമേച്വർ ആസ്ട്രോണമേഴ്സ് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം ഇല്യാസ് പെരിമ്പലം പറഞ്ഞു. കേരളത്തിന്റെ മധ്യഭാഗത്തുള്ള തൃശൂരിൽ രാവിലെ 10:10:06 നാണ് ഗ്രഹണം ആരംഭിക്കുക. 11:39:21ന് ഗ്രഹണം ഏറ്റവും ശക്തമാകുകയും ഉച്ചക്ക് 1:19:43ന് അവസാനിക്കുകയും ചെയ്യും. കാസർകോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും. തിരുവനന്തപുരത്ത് 10.15ന് തുടങ്ങി 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും.

കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാകുക 2022 ഒക്ടോബർ 25നായിരിക്കും. അതും ഭാഗിക ഗ്രഹണമായാണ് അനുഭവപ്പെടുക.

---- facebook comment plugin here -----

Latest