Covid19
ഇന്ത്യയിലെ കൊവിഡ് കേസുകളിലും മരണത്തിലും ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനവ്

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരി രാജ്യത്ത് സംഹാര താണ്ഡവമാടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 273 പേര്‍ക്കാണ് വൈറസ് മൂലം ജിവന്‍ നഷ്ടപ്പെട്ടത്. 9851 പേര്‍ക്ക് ഇന്നലെ രോഗവും സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,26,770 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. 109462 പേര്‍ രോഗമുക്തരായപ്പോള്‍ 110 960 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതിനകം ഇന്ത്യയില്‍ 6348 ജീവനാണ് വൈറസ് എടുത്തത്. രോഗികളുടെ എണ്ണത്തില്‍ നിലവിലെ വ്യാപനം സൂചിപ്പിക്കുന്നത് വരും ദിവസങ്ങളില്‍ തന്നെ ഇന്ത്യ ഇറ്റലിയെ മറികടക്കുമെന്നാണ്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും പരിതാപകരമായ അവസ്ഥയുള്ളത്. ഇന്നലെ മാത്രം മാഹാരാഷ്ട്രയില്‍ 123 മരണവും 2933 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം സംസ്ഥാനത്ത് 77793 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2710 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെങ്കിലും മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്തില്‍ ഇന്നലത്തെ 33 പേര്‍ അടക്കം 1155 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 484 രോഗികളടക്കം 18584 രോഗികളാണ് സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്ടില്‍ ഇന്നലെത്തെ 1384 അടക്കം 27256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 220 മരണവും തമിഴ്‌നാട്ടിലുണ്ടായി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ 44 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ നിരക്ക് 650ല്‍ എത്തി. ഇന്നലെ 1359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ ഇതുവരെ വൈറസിന്റെ പിടിയിലായത് 25004 പേരാണ്. രാജസ്ഥാനില്‍ 213, ഉത്തര്‍പ്രദേശില്‍ഡ 245, മധ്യപ്രദേശില്‍ 377, ബംഗാളില്‍ 355 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. നാലായിരത്തിനും പതിനായിരത്തിനും ഇടയിലാണ് ഈ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകള്‍.