Connect with us

Covid19

ലോകത്ത് കൊവിഡ് കേസുകള്‍ 66 ലക്ഷം കടന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് മാഹാമാരി നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ ലോകരാജ്യങ്ങള്‍. ലോകത്താകമാനമായി കൊവിഡ് രോഗികളുടെ എണ്ണം 66,92686 ആയി. 3,92123 പേരാണ് ഇതിനകം വൈറസ് മൂലം ലോകത്ത് മരിച്ചത്. 3,244,392 പേര്‍ വൈറസില്‍ നിന്ന് മുക്തി നേടി. അമേരിക്കയിലും ബ്രസീലിലും റഷ്യയിലുമാണ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത്.

അമേരക്കിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1,10,173 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ മാത്രം യു എസില്‍ 1031 പേര്‍ മരിച്ചു. പുതുതായി 22000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മരണം 34000 പിന്നിട്ടു. റഷ്യയില്‍ 4.41 ലക്ഷം രോഗികളുണ്ട്. ബ്രിട്ടണില്‍ 1800 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികളുടെ എണ്ണം 500ല്‍ താഴെയാണ്.

മെക്‌സിക്കോയില്‍ മരണം 11000 കടന്നു. കഴിഞ്ഞ ദിവസം മാത്രം 1092 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.

 

Latest