Covid19
കൊവിഡ്: സഊദിയില്‍ 24 മണിക്കൂറിനിടെ 32 മരണം; 1975 പേര്‍ക്ക് പുതുതായി രോഗം

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 32 പേര്‍ മരിക്കുകയും 1,975 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 93,157 ഉം മരണ സംഖ്യ 611 ഉം ആയി.
806 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 68,965 ആയി.
രോഗബാധിതരില്‍ 23,581 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,381 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദ്- 675, മക്ക- 286 , ജിദ്ദ- 259 , മദീന- 124, ഹുഫൂഫ്- 112, ദമാം- 53, അല്‍-ഖത്തീഫ്- 49, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
---- facebook comment plugin here -----