Connect with us

Covid19

കൊവിഡ് ചികിത്സക്ക് റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി

Published

|

Last Updated

ബെംഗളൂരു | കൊവിഡ്- 19 രോഗികളെ ചികിത്സിക്കുമ്പോള്‍ അടിയന്തര ഉപയോഗത്തിനായി റെംഡിസിവിര്‍ (remdesivir) മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് രോഗികളില്‍ നടത്തിയ ഔദ്യോഗിക ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പുരോഗതി രേഖപ്പെടുത്തിയ ആദ്യ മരുന്ന് കൂടിയാണ് ഗിലീഡ് സയന്‍സസ് കമ്പനിയുടെ റെംഡിസിവിര്‍.

കൊവിഡ് രോഗികളില്‍ മരുന്ന് ഉപയോഗിക്കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ജപ്പാന്‍ ആരോഗ്യ അധികൃതരും ഇത് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ച് ഡോസ് മരുന്ന് ആണ് അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ജൂണ്‍ ഒന്ന് മുതലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്.

തീവ്രമല്ലാത്ത കൊവിഡ് രോഗികളില്‍ അഞ്ച് ദിവസത്തെ കോഴ്‌സ് ആയി റെംഡിസിവിര്‍ നല്‍കുമ്പോള്‍ പ്രയോജനം ചെയ്യുന്നതായി ഗിലീഡ് സയന്‍സസ് തിങ്കളാഴ്ച അറിയിച്ചിരുന്നു. യൂറോപ്പും ദക്ഷിണ കൊറിയയും റെംഡിസിവിര്‍ ഇറക്കുമതി ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

Latest