Connect with us

Covid19

കൊവിഡ് പ്രതിരോധം; മദീനയില്‍ പുതിയ മൊബൈല്‍ ലബോറട്ടറി

Published

|

Last Updated

മദീന | പ്രവാചക നഗരിയായ മദീനയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു. മദീന പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദിനംപ്രതി 10,000 സാമ്പിളുകളുടെ പരിശോധന നടത്താന്‍ ശേഷിയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് പുതിയ ലബോറട്ടറി. പരിശോധനാ ഫലങ്ങള്‍ അതത് ദിവസങ്ങളില്‍ തന്നെ നല്‍കാനും സാധിക്കും. ഉദ്ഘാടനത്തിനു ശേഷം ഗവര്‍ണര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ലാബിലെ സജ്ജീകരണങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ നടത്തി.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലബോറട്ടറിയില്‍ മെഡിക്കല്‍, ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ വിഭാഗങ്ങളിലായി 84 ജീവനക്കാരാണ് പ്രവര്‍ത്തിക്കുക. ഏറ്റവും പുതിയ മെഡിക്കല്‍, സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ലബോറട്ടറി മേഖലയിലെ രോഗബാധിതരെ കണ്ടെത്തുന്നതിന് കൂടുതല്‍ സഹായകമാവുമെന്ന് പ്രവിശ്യാ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ: മുഹമ്മദ് ഖലവി പറഞ്ഞു. പ്രവിശ്യയിലെ ആശുപത്രികളുമായും ആരോഗ്യ കേന്ദ്രങ്ങളുമായും ഇലക്ട്രോണിക് ലിങ്കിംഗ് വഴി ലബോറട്ടറിയെ ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest