Connect with us

Ongoing News

ഖേല്‍ രത്‌നക്ക് ശിപാര്‍ശ ചെയ്യപ്പെട്ട് വിനേഷ് ഫൊഗാട്ട്, നീരജ് ചോപ്ര, രോഹിത് ശര്‍മ തുടങ്ങിയവര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ കായിക രംഗത്തെ ഉന്നത ആദരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നക്കുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നത് വിവിധ കായിക സംഘടനകള്‍ ആരംഭിച്ചു. ഗുസ്തി താരവും 2018ലെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ വിനേഷ് ഫൊഗട്ട്, അത്‌ലറ്റ് താരമായ നീരജ് ചോപ്ര, ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ളവരെയാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി ശിപാര്‍ശ ചെയ്തത്.

ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ബോക്‌സിംഗ് താരം വികാസ് കൃഷ്ണന്‍, അമിത് പംഘാല്‍, ഷൂട്ടിംഗ് താരം അഞ്ജും മൗഡ്ഗില്‍ എന്നിവരെയും ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ബോക്‌സിംഗ് താരം മനീഷ് കൗശിക്, അത്‌ലറ്റിക്‌സ് താരങ്ങളായ അര്‍പീന്ദര്‍, ദ്യുതി ചന്ദ്, ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, മനു ഭകര്‍, അഭിഷേക് വര്‍മ, ടെന്നീസ് താരങ്ങളായ ദിവിജ് ശരണ്‍, അങ്കിത റെയ്‌ന തുടങ്ങിയവരെ അര്‍ജുന അവാര്‍ഡുകള്‍ക്കായി ശിപാര്‍ശ ചെയ്തു.

ഇശാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ എന്നിവരെ അര്‍ജുന അവാര്‍ഡുകള്‍ക്കായി ബി സി സി ഐയും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കാണ് ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കുക. അര്‍ജുന അവാര്‍ഡിനായി നേതൃപാടവവും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പും അച്ചടക്കവും പരിഗണിക്കും.