Covid19
കൊവിഡ്; ലോകത്ത് സ്ഥിതി അതിഭീതിദം, രോഗബാധിതര്‍ 61,62,399

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 1,24,103 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ, ആകെ രോഗബാധിതരുടെ എണ്ണം 61,62,399 ആയി. 3,71,035 ആണ് മരണം. 27,38,889 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. 18,16,897 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,05,557 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബ്രസീലാണ് രണ്ടാമതുള്ളത്. ഇവിടെ 4,99,966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,849 പേര്‍ മരിച്ചു.
റഷ്യ (രോഗം സ്ഥിരീകരിച്ചത്- 3,96,575, മരണം- 4,555), സ്‌പെയിന്‍ (2,86,308- 27,125), ബ്രിട്ടന്‍ (2,72,826- 38,376), ഇറ്റലി (2,32,664- 33,340), ഫ്രാന്‍സ് (1,88,625- 28,771), ജര്‍മനി (1,83,294- 8,600) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. 182,490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ള ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഒമ്പതാം സ്ഥാനത്താണ്. രാജ്യത്ത് 5,186 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞു.