Covid19
സഊദിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ

ദമാം | കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഇനി മുതല്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ ഈടാക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രലയം അറിയിച്ചു.
താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് കൊണ്ട് മൂക്കും വായയും മറക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആദ്യ ഘട്ടം ആയിരം റിയാല്‍ പിഴയും, നിയമം വീണ്ടും ലംഘിക്കപ്പെട്ടാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു
ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുക. വീടുകളിലും, വിശ്രമ കേന്ദ്രങ്ങളിലും നടക്കുന്ന പൊതുപരിപാടികള്‍, വിവാഹം ,മറ്റ് പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്ക് വരെ പങ്കെടുക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷ നടപടികള്‍ പൂര്‍ണമായും പാലിക്കണമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.