Covid19
സഊദിയില്‍ 24 മണിക്കൂറിനിടെ 1618 കൊവിഡ് കേസുകളും 22 മരണവും

ദമാം | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ 22 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. സഊദിയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം മരണപ്പെടുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 480 ആയി. ഇതില്‍ 34 പേര്‍ മലയാളികളാണ്. 1618 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചത്, കോവിഡില്‍ നിന്നും 1,618 മുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 58,883 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 24,021 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 382 പേര്‍ അതീവ ഗതരാവസ്ഥയില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്
റിയാദ് 679, ജിദ്ദ 247, മക്ക 105, അല്‍ഹുഫുഫ് 101, ദമാം 84, അല്‍ഖോബാര്‍ 64, മദീന 45, ബുറൈദ 33, അല്‍ഖത്തീഫ് 25 എന്നിങ്ങനെയാണ് പ്രമുഖ നഗരങ്ങളിലെ കൊവിഡ് കണക്കുകള്‍.
---- facebook comment plugin here -----