Alappuzha
ആലപ്പുഴയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച ചെങ്ങന്നൂര്‍ പാണ്ടനാട് തെക്കേ പ്ലാശ്ശേരി ജോസ് ജോയി (38) യുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. അബൂദബിയില്‍ നിന്നെത്തിയ ഇദ്ദേഹം കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
കരള്‍ രോഗബാധിതനായിരുന്ന ജോയിയെ രാഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചക്ക് രണ്ടരയോടെയാണ് മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
---- facebook comment plugin here -----