Covid19
ഞായറാഴ്ചകള്‍ ശുചീകരണ ദിനമായി ആചരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം | സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരേണ്ട ഞായറാഴ്ചകള്‍ സംസ്ഥാനത്ത് ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധം മാത്രമല്ല മഴക്കാലരോഗങ്ങള്‍ തടയുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഇക്കാര്യം സര്‍വകക്ഷി യോഗം അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച എല്ലാവരും വീടും പരിസരവും ശുചീകരിച്ച് രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഇല്ലാതാക്കണം. പൊതു സ്ഥലങ്ങളിലെ ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തു നടത്തണം.
രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നതിനും ഇക്കാര്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും ശ്രമിക്കണമെന്ന അഭ്യര്‍ഥനയും സര്‍വകക്ഷി യോഗത്തില്‍ മുന്നോട്ടു വച്ചതായും എല്ലാ രാഷ്ട്രീയ കക്ഷികളും ഇത് അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----