Gulf
വഴിയില്‍ കിടന്നവര്‍ക്ക് സാന്ത്വനവുമായി ശക്തിയും, കെ എസ് സി യും

അബുദാബി | നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റിനായി സ്ഥാനപതി കാര്യാലയത്തിലെത്തി വഴിയില്‍ കിടന്നുറങ്ങേണ്ടി വന്നവര്‍ക്ക് സാന്ത്വനവുമായി അബുദാബി ശക്തി തീയേറ്റേഴ്‌സും കേരള സോഷ്യല്‍ സെന്ററും. ഷഹാമയില്‍ നിന്ന് എംബസിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശിനി അലീമ (55),
കണ്ണൂര്‍ സ്വദേശികളായ അബൂബക്കര്‍ (47), റൗഫ് എന്നിവര്‍ക്കാണ് യു എ ഇ യില്‍ നിന്നും യാത്ര പോകുന്നത് വരെ കഴിയുന്നതിന് കെ എസ് സി തണല്‍ ഒരുക്കിയത്.
അബുബക്കര്‍, റൗഫ് എന്നിവരെ മുസഫ്ഫയുള്ള ശക്തിയുടെ വില്ലയില്‍ താസിച്ചപ്പോള്‍, അലീമക്ക് അബുദാബി നഗരത്തിലുള്ള ഒരു കുടുംബത്തിന്റെ കൂടെയാണ് താമസ സൗകര്യം നല്‍കിയത്. താമസത്തിന് പുറമെ മൂന്ന് പേര്‍ക്കും ആവശ്യമായ ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവയും ശക്തി നല്‍കുന്നുണ്ട്. മൂന്ന് പേരുടെയും വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ കെ എസ് സി പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതായും ആവശ്യമായ താമസ സൗകര്യം നല്‍കിയതായും കെ എസ് സി പ്രസിഡണ്ട് കൃഷ്ണകുമാര്‍ അറിയിച്ചു.
നിലാരംഭകര്‍ക്ക് അത്താണിയാകാന്‍ കേരള സോഷ്യല്‍ സെന്റര്‍ എന്നും ശ്രമിച്ചിട്ടുണ്ട്, എനിയും തുടരും. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ എന്നും മാതൃകയാകാനാണ് കെ എസ് സി ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.