Connect with us

Gulf

ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് കുടുംബം മാപ്പ് നല്‍കി

Published

|

Last Updated

റിയാദ് | തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വച്ച് മരിച്ച സഊദി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് കുടുംബം മാപ്പു നല്‍കി. ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും സഊദി കോടതി ശിക്ഷ വിധിച്ചിരുന്നു.

ഘാതകര്‍ക്ക് മക്കള്‍ മാപ്പ് നല്‍കിയ വിവരം ജമാല്‍ ഖഷോഗിയുടെ മകന്‍ സ്വലാഹ് ഖശോഗിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിശുദ്ധ റമസാനില്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാണ് കുടുംബം മാപ്പ് നല്‍കാന്‍ തീരുമാനമെടുത്തതെന്നും ട്വിറ്ററില്‍ കുറിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകനായിരിക്കെയാണ് ഖഷോഗി മരിക്കുന്നത്.