Connect with us

Covid19

ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി

Published

|

Last Updated

തൃശ്ശൂര്‍ | ചാവക്കാട് കൊവിഡ് ബാധിച്ച്മരിച്ച സ്ത്രീയുടെ ഖബറടക്കം നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടി (73) ആണ് ബുധനാഴ്ച മരിച്ചത്.

ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ആറോകാലോടു കൂടിയാണ് ഖബറടക്കാന്‍ കൊണ്ടുപോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് ഖബറടക്കം നടത്തിയത്. ആരോഗ്യവകുപ്പ് പ്രത്യേകം പരിശീലനം നേടിയവരാണ് ഖബറടക്കം നടത്തിയത്.

ബന്ധുക്കളാരെയും സമീപത്തേക്ക്പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഖദീജക്കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണത്തിലാണ്. ഖദീജക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകനും ആംബുലന്‍സിന്റെ ഡ്രൈവറുമടക്കം അഞ്ചു പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
മൂന്നുമാസംമുമ്പാണ് കദീജക്കുട്ടി മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം താമസിക്കാന്‍ മുംബൈയിലേക്ക് പോയത്. ലോക്ഡൗണിനെത്തുടര്‍ന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്നോര്‍ക്കയിലൂടെ പാസ് നേടിയാണ് തിരിച്ചുവന്നത്.പ്രമേഹവും രക്താതിസമ്മര്‍ദവും ശ്വാസതടസ്സവും ഉണ്ടായിരുന്ന ഇവര്‍ ഇതിന് ചികിത്സയിലായിരുന്നു.

ഖദീജക്കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കും.

Latest