Connect with us

Covid19

രാജ്യത്ത് 25 ലക്ഷം കൊവിഡ് പരിശോധന നടത്തി: ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19ന്റെ സാമ്പിള്‍ പരിശോധന രാജ്യത്ത് 25 ലക്ഷം പേരില്‍ നടത്തിയെന്ന് ഐ സി എം ആര്‍. ബുധനാഴ്ച ഉച്ചയോടെയാണ് 25,36,156 പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച 1,07,609 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയതെന്നും ഇവര്‍ പറഞ്ഞു.

രാജ്യത്ത് 555 ലാബുകളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇതില്‍ 391 ലാബുകള്‍ ഐ സി എം ആറിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 164 ലാബുകള്‍ സ്വകാര്യ മേഖലയിലും. 1,07,609 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89,466 സാമ്പിളുകള്‍ ഐ സി എം ആര്‍ ലാബുകളിലും 18,143 സാമ്പളുകള്‍ സ്വകാര്യ ലാബുകളിലുമാണ്.

 

Latest