Kuwait
കൊവിഡ് ബാധിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു


അബ്ദുല്‍ അഷ്‌റഫ്, വിജയ ഗോപാല്‍
കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു,കോഴിക്കോട് എലത്തൂര്‍ സ്വദേശി തെക്കേ ചെരങ്ങോട്ട് അബ്ദുല്‍ അഷ്‌റഫ് (55), പാലക്കാട് കൊല്ലങ്കോട് “ശ്രീജ”യില്‍ വിജയ ഗോപാല്‍ (65) എന്നിവരാണ് മരിച്ചത്
അബ്ദുല്‍ അഷ്‌റഫ് കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു . നുസ്ഹ സഹകരണ സംഘത്തില്‍ കാഷ്യര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു , ഭാര്യ: താഹിറ. മകന്‍: ജുനൈദ്. സഹോദരന്മാര്‍: ഷൗക്കത്ത്, ഫിറോസ്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് വിജയഗോപാല്‍ കുവൈറ്റിത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത് ,തുടര്‍ പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കുവൈറ്റ് മെറ്റല്‍ പൈപ്പ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ ക്വാളിറ്റി കണ്ട്രോളര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ,സാല്‍മിയയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ പാര്‍വ്വതി. മക്കള്‍ ഡോ. അജയന്‍ , സഞ്ചയന്‍ ( ന്യൂസിലാന്റ്) പാലക്കാട് ജില്ലാ പ്രവാസി അസോഷ്യേയേഷന്‍ പ്രവര്‍ത്തകനാണ്
നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്