Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതര്‍ 47,20,196, മരണം 3,13,220

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47,20,196 ആയി. 3,13,220 ആണ് ആകെ മരണം. 18,11,674 പേര്‍ രോഗമുക്തി നേടി. 25,95,302 പേര്‍ നിലവില്‍ രോഗികളായുണ്ട്. ഇതില്‍ 44,827 പേര്‍ ഗുരുതരാവസ്ഥയിലാണ്. 25,50,475 പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്- 15,07,773. മരണ സംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നില്‍. ഇതുവരെ 90,113 പേരാണ് ഇവിടെ മരിച്ചത്. മരണനിരക്കില്‍ ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത്- 34,466.കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,40,161 ആണ്. സ്‌പെയിനില്‍ 2,76,505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 27,563 പേര്‍ മരിച്ചു. റഷ്യ (രോഗബാധിതര്‍-2,72,043, മരണം-2,537), ബ്രസീല്‍ (2,33,511 – 15,662), ഇറ്റലി (2,24,760 – 31,763), ഫ്രാന്‍സ് (1,79,365 – 27,625), ജര്‍മനി (1,76,247 – 8,027) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

ബ്രസീലില്‍ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. 24 മണിക്കൂറിനിടെ 14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചത്. ഇതുവരെ 15,633 പേര്‍ മരണത്തിനു കീഴടങ്ങി. അതിനിടെ, കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. ചൈനയില്‍ 82,941 ആണ് കൊവിഡ് കേസുകളെങ്കില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 90,000 ആണ്.

---- facebook comment plugin here -----

Latest