Connect with us

National

മലയാളി വിദ്യാര്‍ഥിനി ഗോവയില്‍ മരിച്ച നിലയില്‍

Published

|

Last Updated

പനാജി | മലയാളി യുവതിയെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍കോട് താമസക്കാരിയുമായ മിനിയുടെ മകള്‍ അഞ്ജന ഹരീഷിനെ(21)യാണ് ഗോവയില്‍ മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന.

തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജന പോലീസില്‍ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളോടൊപ്പം പോവുകയുമായിരുന്നു. ഇതിനുശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം. കേരളത്തിലെ സ്വവര്‍ഗാനുരാഗ, ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു