Connect with us

Covid19

ആശങ്കയേറ്റി വയനാട്: ; ജില്ലാ പോലീസ് മേധാവി ക്വാറന്റീനില്‍

Published

|

Last Updated

കല്‍പ്പറ്റ |  ചെന്നൈയില്‍ നിന്ന് എത്തിയ ട്രെക്ക് ഡ്രൈവറുടെ സമ്പര്‍ക്കം വഴി വയനാട്ടില്‍ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത ആശങ്കയില്‍. രോഗം സ്ഥിരീകരിച്ച മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരുമായി സമ്പര്‍ക്ക സാധ്യത കണ്ട് 50 ഓളം പോലീസുകാര്‍ നിരീക്ഷണത്തിലായി.

ജില്ലാ പോാലീസ് മേധാവിയും നിരീക്ഷണത്തിലേക്ക് മാറി. കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിക്കൊപ്പം ഇയാള്‍ വിവിധയിടങ്ങളില്‍ സംഞ്ചരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ് പി നിരീക്ഷണത്തില്‍ പോയത്.

മാനന്തവാടി പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ, മറ്റു സ്‌റ്റേഷനിലൊ പരാതി നല്‍കാനാണ് നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേദ്ദശം. അത്യാവശ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പുന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.

വയനാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ദിനേനയുള്ള അവലോകന യോഗങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

Latest