Gulf
ജിദ്ദയില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

ജിദ്ദ | ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വീട്ടില്‍ അപ്പുകുട്ടന്‍ പൊന്നന്‍ (50) ആണ് അല്‍ കംറയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
കണ്ടെയ്‌നറിന്റെ അടിയില്‍ പെട്ടാണ് മരണം. ജിദ്ദയിലെ ഷിപ്പിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
---- facebook comment plugin here -----