Covid19
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരനും

കോട്ടയം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരനും. ഗള്‍ഫില്‍ നിന്നു ഗര്‍ഭിണിയായ അമ്മക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നുമാണ് ഇവര്‍ ഉഴവൂരില്‍ എത്തിയത്. ഇവരെ കുവൈത്തിലെ വിമാനത്താവളത്തില്‍ എത്തിച്ച കാര്‍ ഡ്രൈവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ സ്രവ പരിശോധന നടത്തിയത്. അമ്മയുടെ ഫലം ലഭിച്ചിട്ടില്ല. അമ്മയെയും മകനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
---- facebook comment plugin here -----